ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ
മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന് ഇന്നത്തെ എറണാകുളം ജില്ലയിൽപ്പെട്ട ഇടപ്പള്ളിയില്‍ ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോനും.
ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ , എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. രണ്ട് വര്‍ഷത്തിനു ശേഷം ജോലി രാജി വച്ച് മദിരാശിയില്‍ നിയമ പഠനത്തിനു ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 1948 ജൂൺ 17 ന് തൃശൂര്‍ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു.
ചങ്ങമ്പുഴയുടെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ഞെക്കിയാല്‍ കവിത കേള്‍ക്കുവാനും വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാനുമുള്ള സൌകര്യമുണ്ടാകും.