കെ. വി. സൈമണ്‍
കെ. വി. സൈമണ്‍
ഇടയാറുന്മുള കുന്നുംപുറത്തു ഭവനത്തില്‍ , ഹൈന്ദവ പുരാണങ്ങളില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന വര്‍ഗ്ഗീസിന്റേയും, കവിതാവാസന പ്രകടിപ്പിച്ച കാണ്ടമ്മയുടേയും മകനായി 1883 ഫെബ്രുവരി 2 നാണ് സൈമണ്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതര സാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന് തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ (അയ്യൂരമ്മ). മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്, തമിഴ്, തെലുങ്ക് എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമത പ്രചാരകനായിരുന്നു. വേദവിഹാരം മഹാകാവ്യം ,നല്ല ശമര്യര്‍ , സംഗീത രത്നാവലി തുടങ്ങിയവായാണ് പ്രധാന കൃതികള്‍ . 1944 ഫെബ്രുവരി 20 നു മഹാകവി കെ. വി. സൈമണ്‍ നിര്യാതനായി.
വേദപുസ്തകത്തിലെ ഉൽപത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അർഹനാക്കിയത്. കിളിപ്പാട്ടു രീതിയിൽ രചിച്ചിട്ടുള്ളതാണ് ഈ കാവ്യം.
വേദവിഹാരം മഹാകാവ്യം കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വേദവിഹാരം മഹാകാവ്യം
മറ്റു കൃതികള്‍