പോയ് വരും ഞാന്‍ !
കെ വി സൈമണ്‍
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
പോയ് വരും ഞാൻ പോയ് വരും ഞാൻ
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എൻ പിതാവിൻ ഗൃഹേ ഇമ്പമെഴും പല
സഭൃത ഭവനങ്ങളുണ്ടതിനാലിനി
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ നിങ്ങളെ.
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
സത്യവും ജീവനും മർഗ്ഗവും ഞാനത്രേ
നിത്യപിതാവിങ്കലേക്കെത്തീടുന്നെന്നിലൂടെ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എൻ പിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപോടു വിശ്വസിപ്പിൻ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻ പിതൃ തേജസ്സിനായ് ഞാനതു ചെയ്തിടും
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാ-മാജ്ഞകൾ പാലിക്കും
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കഗമിപ്പേൻ മുദാ-
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യ വിശുദ്ധാത്മാവേ തന്നിടുവേനതാൽ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ_
കെ. വി. സൈമണ്‍ കവിതകളിലേക്ക് മടങ്ങാം.
_
പോയ് വരും ഞാൻ പോയ് വരും ഞാൻ
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എൻ പിതാവിൻ ഗൃഹേ ഇമ്പമെഴും പല
സഭൃത ഭവനങ്ങളുണ്ടതിനാലിനി
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ നിങ്ങളെ.
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
സത്യവും ജീവനും മർഗ്ഗവും ഞാനത്രേ
നിത്യപിതാവിങ്കലേക്കെത്തീടുന്നെന്നിലൂടെ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എൻ പിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപോടു വിശ്വസിപ്പിൻ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻ പിതൃ തേജസ്സിനായ് ഞാനതു ചെയ്തിടും
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാ-മാജ്ഞകൾ പാലിക്കും
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കഗമിപ്പേൻ മുദാ-
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യ വിശുദ്ധാത്മാവേ തന്നിടുവേനതാൽ
ചിത്തം കലങ്ങീടൊല്ലാ- പോയ് വരും ഞാൻ_
കെ. വി. സൈമണ്‍ കവിതകളിലേക്ക് മടങ്ങാം.
_