ചോരവീണ മണ്ണില്‍
അനില്‍ പനച്ചൂരാന്
ഇവിടെ ഞെക്കി സ്വന്തമാക്കാം
ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
ഓര്‍ക്കുവിന്‍ സഖാക്കളെ നമ്മള് വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ... ലാല്‍ സലാം
മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
നേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പു മായ്ക്കണം ജയത്തിനായ്..
നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
വന്നു കൊയ്തു കൊണ്ടുപോയ ജന്മികള് ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിച്ചി നേടിയ വിമോചനം
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന് ചില്ലുടഞ്ഞ കാഴ്ചയായ് തകര്ന്നുവോ
പോകുവാന്‍ നമുക്കു എറെ ദൂരമുണ്ടതോര്‍ക്കണം
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം..
നാളെയെന്നതില്ല, നമ്മളിന്ന് തന്നെ നേടണം
നാള്വഴിയിലെന്നുമമര ഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്ക് സ്വപ്നമൊന്ന് തന്നെ അന്നുമിന്നുമെന്നുമേ.
പനച്ചൂരാന് കവിതകളിലേക്ക് മടങ്ങാം.