രക്തസാക്ഷി
മുരുകന് കാട്ടാക്കട
__അവനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി-
ക്കുലം വിട്ടുപോയവൻ രക്തസാക്ഷി;
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി!
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി;
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും,
നേരിന്നു വേണ്ടി, നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായൂറിയോ-
ന,വനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി..!
ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം,
ബലി നൽകി പുലരുവോൻ രക്തസാക്ഷി;
അന്ധകാരത്തിലിടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി..!
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ,
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ,
പ്രിയമുള്ളതെല്ലാമൊരുജ്ജ്വല സത്യത്തി-
നൂര്ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി!
എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി;
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി..!
രക്തസാക്ഷി...!
രക്തം നനച്ചു മഹാ കൽപ്പ വൃക്ഷമായ്
സത്യ, സമത്വ, സ്വാതന്ത്യം വളർത്തുവോൻ,
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാര,മധിനിവേശം
എവിടെയീ പ്രതിമാനുഷ ധൂമമുയരു-
ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി;
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി!
അവനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി-
ക്കുലം വിട്ടുപോയവൻ രക്തസാക്ഷി..!
ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത്സിംഗ് പേർ,
ഒരിടത്തവന്നേശു ദേവനെന്നാണു, വേ-
റൊരിടത്തവന്നു മഹാഗാന്ധി പേർ!
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും;
രക്തസാക്ഷീ നീ മഹാ പർവതം,
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ!
രക്തസാക്ഷി നീ മഹാസാഗരം, എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ,
അവനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി-
കക്കുലം വിട്ടുപോയവൻ രക്തസാക്ഷി…!
കാട്ടാക്കട കവിതകളിലേക്ക് മടങ്ങാം
ക്കുലം വിട്ടുപോയവൻ രക്തസാക്ഷി;
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി!
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി;
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും,
നേരിന്നു വേണ്ടി, നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായൂറിയോ-
ന,വനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി..!
ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം,
ബലി നൽകി പുലരുവോൻ രക്തസാക്ഷി;
അന്ധകാരത്തിലിടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി..!
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ,
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ,
പ്രിയമുള്ളതെല്ലാമൊരുജ്ജ്വല സത്യത്തി-
നൂര്ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി!
എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി;
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി..!
രക്തസാക്ഷി...!
രക്തം നനച്ചു മഹാ കൽപ്പ വൃക്ഷമായ്
സത്യ, സമത്വ, സ്വാതന്ത്യം വളർത്തുവോൻ,
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാര,മധിനിവേശം
എവിടെയീ പ്രതിമാനുഷ ധൂമമുയരു-
ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി;
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി!
അവനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി-
ക്കുലം വിട്ടുപോയവൻ രക്തസാക്ഷി..!
ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത്സിംഗ് പേർ,
ഒരിടത്തവന്നേശു ദേവനെന്നാണു, വേ-
റൊരിടത്തവന്നു മഹാഗാന്ധി പേർ!
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും;
രക്തസാക്ഷീ നീ മഹാ പർവതം,
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ!
രക്തസാക്ഷി നീ മഹാസാഗരം, എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ,
അവനവനു വേണ്ടിയല്ലാതെ,യപരന്നു ചുടു രക്തമൂറ്റി-
കക്കുലം വിട്ടുപോയവൻ രക്തസാക്ഷി…!
കാട്ടാക്കട കവിതകളിലേക്ക് മടങ്ങാം