സത്ഗതി
ബാലചന്ദ്രന് ചുള്ളിക്കാട്
ഇവിടെ ഞെക്കി സ്വന്തമാക്കാം
ഒടുവി,ലമംഗള ദര്‍ശനയായ്
ബധിരയായ്, അന്ധയായ്, മൂകയായി
നിരുപമ പിംഗള കേശിനിയായ്
മരണം നിന് മുന്നിലും വന്നു നില്ക്കുന്നു...
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴി വായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന് ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ, നിന് ഹൃദയം
പരതി പരതി തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും നിന് അന്തഃരംഗം
ക്ഷണികെ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
ചുള്ളിക്കാട് കവിതകളിലേക്ക് മടങ്ങാം.
ഒടുവി,ലമംഗള ദര്‍ശനയായ്
ബധിരയായ്, അന്ധയായ്, മൂകയായി
നിരുപമ പിംഗള കേശിനിയായ്
മരണം നിന് മുന്നിലും വന്നു നില്ക്കുന്നു...
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴി വായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന് ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ, നിന് ഹൃദയം
പരതി പരതി തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും നിന് അന്തഃരംഗം
ക്ഷണികെ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
ചുള്ളിക്കാട് കവിതകളിലേക്ക് മടങ്ങാം.