വില്ക്കുവാന് വച്ചിരിക്കുന്ന പക്ഷികള്‍
അനില്‍ പനച്ചൂരാന്
ഇവിടെ ഞെക്കി സ്വന്തമാക്കാം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള് പാടണം?
വെയിലെരിഞ്ഞ വയലിലന്ന് നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ,
ഞാനോടിച്ച കതിര് പങ്കിടാന്‍
കൂടണഞ്ഞ പെണ്കിടാവ് നീ.
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പ്പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കു വച്ചൊരാ
പൊന്‍കിനാക്കളിനി വിരിയുമോ?
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ,,
നിന്റെ ചിറകിന് ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്.
വാണിഭ ചരക്ക് നമ്മളീ
തെരുവില്‍; നമ്മള് വഴിപിരീയുവോര്‍
വേടന് എന്നെ വിറ്റിടുമ്പോള്‍ നീ
വേദനിച്ചു ചിറകടിക്കൊലാ.
നിന്നെ വാങ്ങും എതൊരുവനും
ധന്യനാകുമെന്റെയോമനേ,
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെയോര്‍ത്തു പാട്ട് പാടും ഞാന്‍.
എന്നുമെന്നുമെന്റെ നെഞ്ചകം
കൊഞ്ചും മൊഴി നിന്നെയോര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്റെ കൂടൊരുത്തനിന്നിതാ.
തലയറഞ്ഞു ചത്ത് ഞാന്‍ വരും,
നിന്റെ പാട്ടു കേള്‍ക്കുവനുയിര്‍ -
ക്കൂടു വിട്ടു കൂടു പായുമെന്‍
മോഹമാരു കൂട്ടിലാക്കിടും?
വലയില്‍ വീണ കിളികളാണ് നാം,
ചിറകൊടിഞ്ഞൊരിണകളാണ് നാം;
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള് പാടണം?
പനച്ചൂരാന് കവിതകളിലേക്ക് മടങ്ങാം.
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള് പാടണം?
വെയിലെരിഞ്ഞ വയലിലന്ന് നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ,
ഞാനോടിച്ച കതിര് പങ്കിടാന്‍
കൂടണഞ്ഞ പെണ്കിടാവ് നീ.
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പ്പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കു വച്ചൊരാ
പൊന്‍കിനാക്കളിനി വിരിയുമോ?
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ,,
നിന്റെ ചിറകിന് ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്.
വാണിഭ ചരക്ക് നമ്മളീ
തെരുവില്‍; നമ്മള് വഴിപിരീയുവോര്‍
വേടന് എന്നെ വിറ്റിടുമ്പോള്‍ നീ
വേദനിച്ചു ചിറകടിക്കൊലാ.
നിന്നെ വാങ്ങും എതൊരുവനും
ധന്യനാകുമെന്റെയോമനേ,
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെയോര്‍ത്തു പാട്ട് പാടും ഞാന്‍.
എന്നുമെന്നുമെന്റെ നെഞ്ചകം
കൊഞ്ചും മൊഴി നിന്നെയോര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്റെ കൂടൊരുത്തനിന്നിതാ.
തലയറഞ്ഞു ചത്ത് ഞാന്‍ വരും,
നിന്റെ പാട്ടു കേള്‍ക്കുവനുയിര്‍ -
ക്കൂടു വിട്ടു കൂടു പായുമെന്‍
മോഹമാരു കൂട്ടിലാക്കിടും?
വലയില്‍ വീണ കിളികളാണ് നാം,
ചിറകൊടിഞ്ഞൊരിണകളാണ് നാം;
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള് പാടണം?
പനച്ചൂരാന് കവിതകളിലേക്ക് മടങ്ങാം.